Latest News :
Home » , , , » സ്വപ്‌ന ഭവനം യാതാര്‍ഥ്യമായി; നെല്ലിക്കട്ടയിലെ മുഹമ്മദ് ഗുരുക്കള്‍ക്കിത് സന്തോഷത്തിന്റെ പെരുന്നാള്‍

സ്വപ്‌ന ഭവനം യാതാര്‍ഥ്യമായി; നെല്ലിക്കട്ടയിലെ മുഹമ്മദ് ഗുരുക്കള്‍ക്കിത് സന്തോഷത്തിന്റെ പെരുന്നാള്‍

Written By Muhimmath News on Sunday, 11 September 2016 | 12:29



ബദിയടുക്ക: ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിസ്സഹാതയുമായാണ് കഴിഞ്ഞു പോയ പെരുന്നാളെങ്കില്‍ സ്വപ്‌ന വീട് സ്വന്തമായതിന്റെ ആഹ്ലാദപ്പെരുന്നാളാണ് നെല്ലിക്കട്ടയിലെ മുഹമ്മദ് ഗുരുക്കള്‍ക്കിന്ന്. ജില്ലാ എസ്.വൈ.എസ് സാന്ത്വനം സമിതി സഉൗദിയിലെ എ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകരുടെ സഹകരണത്തോടെ മുഹമ്മദ് ഗുരുക്കള്‍ക്കായി നെല്ലിക്കട്ടയില്‍ പണിത ദാറുല്‍ ഖൈര്‍ പണി പെരുന്നാള്‍ തലേന്നു തന്നെ തീര്‍ക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രവര്‍ത്തകര്‍.

തുഛമായ കുടുംബ പെന്‍ഷന്‍ മാത്രമുള്ള മുഹമ്മദ് ഗുരുക്കള്‍ക്ക് പ്രായത്തിന്റെ അവശതയും രോഗവുമായി ജീവിതം തള്ളി നീക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. ടാര്‍പോയ് ഷീറ്റ് വലിച്ചു കെട്ടിയ കുടിലില്‍ സുരക്ഷിതമായ വീടെന്ന സ്വപ്‌നവുമായി കഴിഞ്ഞിരുന്ന ഗുരുക്കളുടെ ജീവിതം സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്തയായതിനെത്തുടര്‍ന്ന് നാട്ടിലെ ഏതാനും പ്രവര്‍ത്തകര്‍ വീടിന്റെ തറ പണിതു നല്‍കിയെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ എസ്.വൈ.എസ് നിര്‍മാണം ഏറ്റെടുക്കുന്നതും കുറഞ്ഞ മാസം കൊണ്ട് മനോഹരമായൊരു വീട് പൂര്‍ത്തിയാക്കി നല്‍കുന്നതും.

ഏഴ് ലക്ഷത്തിലേറെ രൂപ ചെലവ് വന്ന വീടിന് ഉദാരമതികളില്‍ നിന്ന് ലഭിച്ച സംഭാവനകളാണ് തുണയായത്. ഇതിനകം ചെലവായതില്‍ രണ്ട് ലക്ഷത്തിലേറെ രൂപ ഇനിയും പിരിഞ്ഞു കിട്ടാനുണ്ട്. ഈയാഴ്ച തന്നെ ഗുരുക്കള്‍ക്ക് വീട് ഒൗപചാരികമായി കൈമാറ്റം ചെയ്യുന്നതിനാല്‍ വാഗ്ദാനം ചെയ്തവര്‍ ബാക്കിയുള്ള തുക കൂടി എത്തിക്കണമെന്ന് സൗദി കാസര്‍കോട് ജില്ലാ സാന്ത്വനം കോഡിനേറ്റര്‍ അബ്ദുല്ലത്തീഫ് സഅദി ഉറുമി അഭ്യര്‍ത്ഥിച്ചു.

എസ്.വൈ.എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി, ലത്തീഫ് പള്ളത്തടുക്ക, ഫൈസല്‍ നെല്ലിക്കട്ട, ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം നെല്ലിക്കട്ടയിലെത്തി നിര്‍മാണം പൂര്‍ത്തിയായത് വിലയിരുത്തി.

























Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved