Latest News :
Home » , » എസ്.വൈ.എസ് ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 27ന് കാസര്‍കോട്ട്

എസ്.വൈ.എസ് ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 27ന് കാസര്‍കോട്ട്

Written By Muhimmath News on Sunday, 18 September 2016 | 19:27

കാസര്‍കോട്: ജില്ലാ എസ്.വൈ.എസ് അര്‍ധവാര്‍ഷിക കൗണ്‍സില്‍ ക്യാമ്പ് ഈ മാസം 27ന് ചൊവ്വാഴ്ച ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നേതൃത്വം നല്‍കും. ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിക്കും.

ആറ് മാസത്തെ കര്‍മ പദ്ധതി സംബന്ധമായ ചര്‍ച്ചയും ജില്ലയിലെ 12 സോണ്‍ കണ്‍ട്രോളര്‍മാര്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ട് വിശകലനവുമാണ് പ്രധാന അജണ്ട.

കൗണ്‍സിലില്‍ വെക്കേണ്ട റിപ്പോര്‍ട്ട് കരടിന് അന്തിമം രൂപം കാണാനായി ജില്ലാ പ്രവര്‍ത്തക സമിതി യോഗം ഈ മാസം 21 ന് ബുധനാഴ്ച രാവിലെ 11.30ന് സുന്നി സെന്ററില്‍ ചേരും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved