Latest News :
Home » , » അരുതായ്മകള്‍ക്കെതിരെ ചെറുത്ത് നില്‍പിന് ബലിപെരുന്നാള്‍ പ്രചോദനമാകണം: എസ്.വൈ.എസ്

അരുതായ്മകള്‍ക്കെതിരെ ചെറുത്ത് നില്‍പിന് ബലിപെരുന്നാള്‍ പ്രചോദനമാകണം: എസ്.വൈ.എസ്

Written By Muhimmath News on Sunday, 11 September 2016 | 19:39

കാസര്‍കോട്: വിശുദ്ധ മക്കയിലെ വിശ്വമുസ്‌ലിം മഹാസംഗമത്തിന് ഐക്യദാര്‍ഢ്യവുമായി കടന്നു വന്ന ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പിന് പ്രചോദനമാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ജനറല്‍ സെക്രട്ടറി എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍ എന്നിവര്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു. പള്ളികളും വീടുകളും കവലകളും തക്ബീര്‍ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് മുഖരിതമാക്കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ ജില്ലാ കമ്മറ്റികളും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സഅദിയ്യ, മുഹിമ്മാത്ത്, മുജമ്മഅ്, മള്ഹര്‍, മജ്മഅ്, അല്‍ ബിശാറ കമ്മറ്റികളും ഈദ് ആശംസ നേര്‍ന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved