Latest News :
Home » , » എസ്.വൈ.എസ് ഇസ്തിഖാമ വ്യാഴാഴ്ച

എസ്.വൈ.എസ് ഇസ്തിഖാമ വ്യാഴാഴ്ച

Written By Muhimmath News on Wednesday, 28 September 2016 | 09:56

കാഞ്ഞങ്ങാട്: പുഞ്ചാവി കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി നടത്തപ്പെടുന്ന ഇസ്തിഖാമ 2016 വ്യാഴാഴ്ച രാവിലെ മഞ്ഞനാടി ഉസ്താദ് ഖബര്‍ സിയാറത്തോടെ ആരംഭിക്കും.

 വൈകുന്നേരം 4 മണിക്ക് നടക്കുന്ന മാനവ സൗഹാര്‍ദ്ദ സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. 

രാത്രി 8 മണിക്ക് നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയുമായ മഞ്ഞനാടി അബ്ബാസ് മുസ്ലിയാരെ ആദരിക്കും. 9 മണിക്ക് നടക്കുന്ന മതപ്രഭാഷണത്തില്‍  എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved