Latest News :
Home » , » സുന്നി സെന്ററില്‍ പൊസോട്ട് തങ്ങള്‍ അനുസ്മരണം ചൊവ്വാഴ്ച

സുന്നി സെന്ററില്‍ പൊസോട്ട് തങ്ങള്‍ അനുസ്മരണം ചൊവ്വാഴ്ച

Written By Muhimmath News on Monday, 26 September 2016 | 12:36

കാസര്‍കോട്: ജില്ലാ എസ് വൈ എസ് ആഭിമുഖ്യത്തില്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അനുസ്മരണ സംഗമം ചൊവ്വാഴ്ച വൈകിട്ട് അഞ്ച്മണിക്ക് ജില്ലാ സുന്നി സെന്ററില്‍ നടക്കും.

ദീര്‍ഘകാലം എസ് വൈ എസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സാരഥി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പൊസോട്ട് തങ്ങളുടെ വഫാത്തിന്റെ ഒന്നാം ആണ്ടിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷതവഹിക്കും.

 അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. ദിക്ര്‍ മജ്‌ലിസോടെ സമാപിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved