Latest News :
Home » , » കാസര്‍കോട് സോണ്‍ പഠിപ്പുര ശനിയാഴ്ച മുട്ടത്തൊടി ഹിദായത്ത് നഗറില്‍

കാസര്‍കോട് സോണ്‍ പഠിപ്പുര ശനിയാഴ്ച മുട്ടത്തൊടി ഹിദായത്ത് നഗറില്‍

Written By Muhimmath News on Friday, 23 September 2016 | 20:10

കാസര്‍കോട്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന എസ് വൈ എസ് സോണ്‍ പഠിപ്പുര ശനിയാഴ്ച മുട്ടത്തൊടി ഹിദായത്ത് നഗറില്‍ നടക്കും.

രാവിലെ 7.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലവി തങ്ങള്‍ പതാക ഉയര്‍ത്തും. എട്ടുമണിക്ക് നടക്കുന്ന സോണ്‍ കൗണ്‍സില്‍ യോഗത്തില്‍ അശ്‌റഫ് കരിപ്പൊടി സംബന്ധിക്കും.

10 മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനില്‍ സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളം അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ആദ്യ സെഷനില്‍ ക്ലാസെടുക്കും. ജില്ലാ-സോണ്‍ നേതാക്കളായ ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, ഹുസൈന്‍ മുട്ടത്തൊടി, ഹനീഫ് പടുപ്പ്, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ എം മഹ്മൂദ് സംബന്ധിക്കും. ശേഷം നടക്കുന്ന വിവിധ സെഷനുകള്‍ക്ക് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved