Latest News :
Home » » മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കൗണ്‍സില്‍ വെള്ളിയാഴ്ച

മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കൗണ്‍സില്‍ വെള്ളിയാഴ്ച

Written By Muhimmath News on Thursday, 1 September 2016 | 17:59

മൊഗ്രാല്‍ പുത്തുര്‍: സമസ്ത കേരള സുന്നി യുവജന സംഘം മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കൗണ്‍സില്‍ വെള്ളിയാഴ്ച (02-09-16) വൈകുന്നേരം 4 മണി മുതല്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ സര്‍ക്കിള്‍ ഓഫീസില്‍ വെച്ച് നടക്കും.

കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിച്ച് സംഘടനാ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കന്നതിനും പദ്ധതികള്‍ തയ്യാറാക്കും. സോണ്‍ നേതാക്കളായ സലീം കോപ്പ, ഹുസൈന്‍ മുട്ടത്തൊടി കൗണ്‍സില്‍ നിയന്ത്രിക്കും പ്രസിഡന്റ് മുഹമ്മദ് തമീം അഹ്‌സനി യുടെ അധ്യക്ഷതയില്‍ സഈദ് സഅദി കെ.എം ഉദ്ഘാടനം ചെയ്യും. താഹിര്‍ അബ്ദുള്ള, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബദുള്ള മല്ലം, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഇഖ്ബാല്‍, മുസ്തഫ ഹനീഫി പെരിയടുക്ക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved