Latest News :
Home » , » ചെരുമ്പ ബദ്‌രിയ്യ നഗറില്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വെള്ളിയാഴ്ച

ചെരുമ്പ ബദ്‌രിയ്യ നഗറില്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വെള്ളിയാഴ്ച

Written By Muhimmath News on Tuesday, 27 September 2016 | 10:01

പെരിയാട്ടടുക്കം: സുന്നി യുവജന സംഘം (എസ് വൈ എസ് ) സംസ്ഥാന വ്യാപകമായി യൂണിറ്റുകളില്‍ നടത്തുന്ന ആത്മീയ സദസ്സ് മഹ്‌ളറത്തുല്‍ ബദ്‌രിയ്യ പെരിയ സര്‍ക്കിളിലെ ചെരുമ്പ ബദ്‌രിയ്യ നഗര്‍ യൂണിറ്റ് തല ഉദ്ഘാടനം സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച രാത്രി 7 മണിക്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് പള്ളത്തുങ്കാല്‍ ബശീറിന്റെ വസതിയില്‍ നടക്കും. 

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ സദസ്സിന് എസ് വൈ എസ് പെരിയ സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍റഹ്മാന്‍ ബാഖവി കുണിയ നേതൃത്വം നല്‍കും. എസ് വൈ എസ് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ചെരുമ്പ ഉദ്‌ബോദനം നടത്തും. 
സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് അശ്‌റഫ് മൗലവി തൊണ്ടോളി സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ റഷീദ് ഹാജി കുണിയ,ബാദുഷ മിസ്ബാഹി, മുഹമ്മദ് ആദൂര്‍, സാദിഖ് എം പി, ആഷിഖ് തൊണ്ടോളി, റംഷാദ് തൊണ്ടോളി, നിസാം ടി എ തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved