Latest News :
Home » » എസ് വൈ എസ് ചെമ്മനാട് സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സിലും സോണ്‍ പഠിപ്പുര പ്രീ ക്യാമ്പ് സിറ്റിംഗും ശനിയാഴ്ച

എസ് വൈ എസ് ചെമ്മനാട് സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സിലും സോണ്‍ പഠിപ്പുര പ്രീ ക്യാമ്പ് സിറ്റിംഗും ശനിയാഴ്ച

Written By Muhimmath News on Saturday, 10 September 2016 | 10:15

മേല്‍പറമ്പ്: സുന്നി യുവജന സംഘം ചെമ്മനാട് സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സിലും സോണ്‍ പഠിപ്പുര പ്രീ ക്യാമ്പ് സിറ്റിംഗും സെപ്തംബര്‍ 10 ശനിയാഴ്ച വൈകിട്ട് 4മണിക്ക് ചെമ്പരിക്ക കടപ്പുറത്ത് നടക്കും. 

കളനാട്, കട്ടക്കാല്‍, മേല്‍പറമ്പ, ചെമ്പരിക്ക, സഅദാബാദ്, ദേളി, ചെമ്മനാട് എന്നീ യൂണിറ്റുകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും അര്‍ധവാര്‍ഷിക കൗണ്‍സില്‍ സോണ്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍സലാം ചെമ്പരിക്കയുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡന്റ് ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉദ്ഘാടനം നിര്‍വഹിക്കും. എസ് വൈ എസ് ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി  വിഷയാവതരണം നടത്തും.

 സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ചെരുമ്പ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഫൈസല്‍ ഉദുമ, അബ്ദുല്‍ മജീദ് മവ്വല്‍, ഖാലിദ് പുത്തരിയടുക്കം, ഉസ്മാന്‍ സഅദി സഅദാബാദ്, അശ്‌റഫ് ചെമ്മനാട്, അബ്ദുല്‍ റഹ്മാന്‍ തോട്ടം, ഖലീല്‍ മാക്കോട് തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved