Latest News :
Home » , » ഉദുമ സോണ്‍ പഠിപ്പുര രണ്ടാംഘട്ട സിറ്റിംഗ് പെരിയാട്ടടുക്കത്ത്

ഉദുമ സോണ്‍ പഠിപ്പുര രണ്ടാംഘട്ട സിറ്റിംഗ് പെരിയാട്ടടുക്കത്ത്

Written By Muhimmath News on Saturday, 3 September 2016 | 11:17

ബേക്കല്‍: സംഘടനാ ശാക്തീകരണ ഭാഗമായി സംഘടനാ സ്‌കൂളിനു കീഴില്‍ സംഘടിപ്പിക്കുന്ന എസ് വൈ എസ് ഉദുമ സോണ്‍ പഠിപ്പുര 15ന് ചെമനാട് സീതിഹാജി സ്‌ക്വയറില്‍ നടക്കും. പഠിപ്പുര ക്യാമ്പംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രീക്യാമ്പ് സിറ്റിംഗ് ഒന്നാംഘട്ടം ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സമാപിച്ചു. ഉദുമ, പള്ളിക്കര സര്‍ക്കിളുകളില്‍നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു. 

രണ്ടാംഘട്ട പ്രീസിറ്റിംഗ് ക്യാമ്പ് പെരിയാട്ടടുക്കം സുന്നി സെന്ററില്‍ അഞ്ചിന് നടക്കും. പെരിയ, ചട്ടഞ്ചാല്‍, ചെമനാട് എന്നീ സര്‍ക്കിളുകളില്‍നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കും. 

ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച സിറ്റിംഗില്‍ സോണ്‍ സെക്രട്ടറി ശാനവാസ് മദനി അധ്യക്ഷത വഹിച്ചു. ഫൈസല്‍ എ എം, അബ്ദുല്‍ മജീദ് മൗവ്വല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി വിഷയാവതരണം നടത്തി. മുസ്തഫ കണ്ണംകുളം സ്വാഗതവും ഉമര്‍ സഖാഫി മവ്വല്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved