Latest News :
Home » » എസ് വൈ എസ് ഉദുമ സോണ്‍ കാബിനറ്റ് മീറ്റ് വ്യാഴാഴ്ച്ച

എസ് വൈ എസ് ഉദുമ സോണ്‍ കാബിനറ്റ് മീറ്റ് വ്യാഴാഴ്ച്ച

Written By Muhimmath News on Tuesday, 27 September 2016 | 21:44

ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ കാബിനറ്റ് മീറ്റ് സെപ്റ്റംബര്‍ 29 വ്യാഴാഴ്ച വൈകിട്ട് 4മണിക്ക് പെരിയാട്ടടുക്കം സുന്നി സെന്ററില്‍ നടക്കും. സര്‍ക്കിള്‍ തലത്തില്‍ പുനക്രമീകരണം നടന്ന 33 സഫ്‌വ അംഗങ്ങളുടെ സോണ്‍ സംഗമം കാബിനറ്റ് മീറ്റ് ചര്‍ച്ച ചെയ്യും. സോണ്‍ കാബിനറ്റില്‍ ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ അധ്യക്ഷത വഹിക്കും. ഷാനവാസ് മദനി ചെരുമ്പ, മൊയ്തീന്‍ പനേര, മഹമ്മൂദ് ജീലാനി ബാഖവി, ആബിദ് സഖാഫി മവ്വല്‍, സി എം അബ്ദുല്‍ സലാം ചെമ്പരിക്ക, ഷാഫി ബി എ കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ഖാലിദ് പുത്തിരിയടുക്കം, ബി എം എ മജീദ് മവ്വല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved