Latest News :
Home » » ഉദുമ സോണ്‍ പഠിപ്പുര 15ന്: കാബിനറ്റ് മീറ്റ് വെള്ളിയാഴ്ച

ഉദുമ സോണ്‍ പഠിപ്പുര 15ന്: കാബിനറ്റ് മീറ്റ് വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 7 September 2016 | 18:34

ബേക്കല്‍: സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് സോണ്‍ തലത്തില്‍ നടക്കുന്ന സംഘടനാ സ്‌കൂള്‍ സോണ്‍ പഠിപ്പുര സെപ്റ്റംബര്‍ 15ന് ചെമ്മനാട് സീതിഹാജി സ്‌ക്വയറില്‍ നടക്കും. പരിപാടിക്ക് മുന്നോടിയായി സര്‍ക്കിള്‍ തലത്തില്‍ നടന്നു വരുന്ന പ്രീ ക്യാമ്പ് സിറ്റിംഗ് അവലോകനം നടത്തുന്നതിന് എസ് വൈ എസ് ഉദുമ സോണ്‍ കാബിനറ്റ് മീറ്റ് വെള്ളിയാഴ്ച വൈകുന്നേരം 4മണിക്ക് മേല്‍പറമ്പ സുന്നി സെന്ററില്‍ നടക്കും.

സോണ്‍ പ്രസിഡന്റ് ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയയുടെ അദ്ധ്വക്ഷതയില്‍ ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്യും. ഷാനവാസ് മദനി ചെരുമ്പ, മൊയ്തീന്‍ പനേര, മഹമ്മൂദ് ജീലാനി ബാഖവി, അബ്ദുല്‍ സലാം ചെമ്പരിക്ക, ആബിദ് സഖാഫി മവ്വല്‍, ഷാഫി ബി എ കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഖാലിദ് പുത്തരിയടുക്കം, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ബി.എം.എ മജീദ് മവ്വല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved