Latest News :
Home » , » എസ് വൈ എസ് ഉദുമ സോണ്‍ പഠിപ്പുരക്ക് ചെമ്മനാട് സുന്നി സെന്ററില്‍ ഉജ്ജ്വല സമാപനം

എസ് വൈ എസ് ഉദുമ സോണ്‍ പഠിപ്പുരക്ക് ചെമ്മനാട് സുന്നി സെന്ററില്‍ ഉജ്ജ്വല സമാപനം

Written By Muhimmath News on Sunday, 18 September 2016 | 12:44



ബേക്കല്‍: പ്രവര്‍ത്തകരില്‍ സമഗ്രമായ സംഘടന പരിശീലനവും ക്രിയാത്മക നേതൃത്വവും രൂപപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യം വെച്ച് സംഘടന സ്‌കൂള്‍ ഉദുമ സോണ്‍ പഠിപ്പുരക്ക് ചെമ്മനാട് സുന്നി സെന്ററില്‍ ഉജ്ജ്വല സമാപനം. ശനിയാഴ്ച രാവിലെ 8:30 ന് തുടങ്ങിയ പഠിപ്പുര വൈകുന്നേരം 6:30ന് സമാപിച്ചു.

 സോണ്‍ എക്‌സിക്യൂട്ടീവ്, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ക്ക് പുറമെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിച്ചു.







സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയയുടെ അദ്ധ്യക്ഷതിയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉല്‍ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ മുസ്ലിയാര്‍ കരിവെള്ളൂര്‍, അഷറഫ് കരിപ്പൊടി, അബ്ദുല്‍ റഹ്മാന്‍ മദനി പടന്ന, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സ്വലാവുദ്ധീന്‍ അയ്യൂബി, മൊയ്തീന്‍ പനേര, ആബിദ് സഖാഫി മൗവ്വല്‍, അബ്ദുല്‍ സലാം ചെമ്പരിക്ക, ശാഫി ബി. എ. കുണിയ, ഫൈസല്‍ ഉദുമ, ഖാലിദ് പുത്തിരിയടുക്കം, ബി.എം.എ മജീദ് മൗവ്വല്‍, ശക്കീര്‍ എട്ടുംവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ശാനവാസ് മദനി ചെരുമ്പ സ്വാഗതവും ബശീര്‍ ഹിമമി സഖാഫി പെരുമ്പള നന്ദിയും പറഞ്ഞു.









































































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved