Latest News :
Home » » ഉപ്പള സോണ്‍ പഠിപ്പുര ശനിയാഴ്ച: ബായാര്‍ തങ്ങള്‍ ഉല്‍ഘാടന ചെയ്യും

ഉപ്പള സോണ്‍ പഠിപ്പുര ശനിയാഴ്ച: ബായാര്‍ തങ്ങള്‍ ഉല്‍ഘാടന ചെയ്യും

Written By Muhimmath News on Thursday, 22 September 2016 | 17:23

ഉപ്പള: സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് എസ് വൈ എസ് സംഘടനാ സ്‌ക്കൂളിന് കീഴില്‍ സംഘടിപ്പിക്കുന്ന ഉപ്പള സോണ്‍ പഠിപ്പുര ബായാര്‍ മുജമ്മഇല്‍ നടക്കും. രാവിലെ 9 മണിക്ക് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ - ബുഖാരി ഉല്‍ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അനുമോദന പ്രഭാഷണം നടത്തും.

വമന്‍ അഹ്‌സനു കൗലന്‍, വതആവനു അലല്‍ ബിറ്രി, സമര സജ്ജമായ യുവത്വം, അദ്ദീനു അന്നസീഹ, മീറ്റിംഗ് സംസ്‌ക്കാരം, റിപ്പോര്‍ട്ട് കീപ്പിംഗ്, സൈബര്‍ സംസ്‌ക്കാരം, വശാബ്ബുനശഅ തുടങ്ങിയ ക്ലാസുകള്‍ക്ക് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി നേതൃത്വം നല്‍കും. വൈകുന്നേരം 5.30 ന് നടക്കുന്ന സമാപന സെഷനില്‍ ജില്ലാ പ്രസിഡന്റ അസ്സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ മഹ്‌ളറത്തുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved