Latest News :
Home » , » കാശ്മീരില്‍ ഭീകരാക്രമണം:17 ജവാന്മാര്‍ കൊല്ലപ്പെട്ടു; നാല് ഭീകരരെ വധിച്ചു

കാശ്മീരില്‍ ഭീകരാക്രമണം:17 ജവാന്മാര്‍ കൊല്ലപ്പെട്ടു; നാല് ഭീകരരെ വധിച്ചു

Written By Muhimmath News on Sunday, 18 September 2016 | 11:52



ശ്രീനഗര്‍: ശ്രീനഗറിലെ സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. പോരാട്ടത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലെ കരസേനയുടെ 12 ാം ബ്രിഗേഡിന്റെ ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. ശ്രീനഗര്‍ മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം.

ആക്രമണത്തില്‍ ചില ബാരക്കുകള്‍ക്കു തീപിടിച്ചു. പ്രദേശത്ത് വന്‍ ശബ്ദത്തോടെ സ്‌ഫോടനങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക യൂണിഫോം ധരിച്ചെത്തിയ ഭീകരര്‍ സുരക്ഷാവലയം ഭേദിച്ച് സൈനിക ആസ്ഥാനത്ത് കടന്നുകയറുകയായിരുന്നു. ഇതിനു ശേഷമാണ് ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ചാവേറുകളായെത്തിയ മൂന്ന് ഭീകരരാണ് കടന്നുകയറിയതെന്നും ഇവരെ വധിച്ചതായും സൈന്യം അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സൈന്യം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനിടെ കാശ്മീര്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം മാറ്റിവച്ചു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved