Latest News :
Home » » മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് അരലക്ഷം രൂപ കവര്‍ന്നു

മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് അരലക്ഷം രൂപ കവര്‍ന്നു

Written By Muhimmath News on Tuesday, 6 September 2016 | 13:02

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് 52,000 രൂപ കവര്‍ന്നു. ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളിക്ക് സമീപത്തെ ഗള്‍ഫുകാരന്‍ ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിമിന്റെ ഭാര്യയും മക്കളും ഞായറാഴ്ച വീട് പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴായിരുന്നു കവര്‍ച്ച നടന്നത് അറിയുന്നത്. 

വീടിന്റെ പിറക് വശത്തെ വാതില്‍പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ അലമാരയില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ അകത്ത് പല ഭാഗങ്ങളിലായി മുളക് പൊടി വിതറിയ നിലയിലാണ്. വിവരമറിഞ്ഞ് കുമ്പള സി.ഐ. വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved