Latest News :
Home » » മഞ്ചേശ്വരത്ത് മുഖംമൂടി സംഘം വീട് കുത്തിത്തുറന്ന് 30 പവനും 30,000 രൂപയും കവര്‍ന്നു

മഞ്ചേശ്വരത്ത് മുഖംമൂടി സംഘം വീട് കുത്തിത്തുറന്ന് 30 പവനും 30,000 രൂപയും കവര്‍ന്നു

Written By Muhimmath News on Friday, 9 September 2016 | 12:42

മഞ്ചേശ്വരം: വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന മുഖംമൂടി സംഘം ദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണാഭരണവും 30,000 രൂപയും റിട്‌സ് കാറും കവര്‍ന്നു. 

ഹൊസങ്കടി കടമ്പാര്‍മനയിലെ രവീന്ദ്രനാഥ് ഷെട്ടി(72)യുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ട് പൊളിച്ചാണ് കവര്‍ച്ചാ സംഘം അകത്ത് കടന്നത്. വാതില്‍ തകര്‍ക്കുന്ന ശബ്ദംകേട്ട് രവീന്ദ്രനാഥ ഷെട്ടിയും ഭാര്യ മഹാലക്ഷ്മിയും ഉണരുകയായിരുന്നു. അതോടെ മുഖംമൂടി ധാരികളായ രണ്ട് പേര്‍ ഇവര്‍ക്കരികിലെത്തി കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 

മറ്റു രണ്ട് പേര്‍ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കുകയായിരുന്നു. കവര്‍ച്ചാ ശ്രമം ചെറുക്കുന്നതിനിടെ രവീന്ദ്രനാഥ ഷെട്ടിയുടെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്.വിവരമറിഞ്ഞ് കുമ്പള സി.ഐ. വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved