Latest News :
Home » , » ഡല്‍ഹിയില്‍ ഗോ സംരക്ഷകര്‍ രണ്ടു പേരെ ക്രൂരമായി മര്‍ദ്ദിച്ചു

ഡല്‍ഹിയില്‍ ഗോ സംരക്ഷകര്‍ രണ്ടു പേരെ ക്രൂരമായി മര്‍ദ്ദിച്ചു

Written By Muhimmath News on Friday, 16 September 2016 | 20:07

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഗോസംരക്ഷകരുടെ ക്രൂരമര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഹാഫിസ് അബ്ദുല്‍ ഖാലിദ്(25), അലി ഹസന്‍(35) എന്നിവരെയാണ് 24 പേരടങ്ങുന്ന സംഘം മര്‍ദിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് വെസ്റ്റ് ഡല്‍ഹിയിലെ പ്രേംനഗറിലെ മദ്രസക്ക് പുറത്തായിരുന്നു സംഭവം.

ഈദ് ദിനത്തില്‍ ബലി നല്‍കിയ പോത്തുകളുടെ അവശിഷ്ടങ്ങള്‍ ലോറിയില്‍ നിന്നും മൈതാനത്തേക്ക് എടുത്തു മാറ്റുന്നതിനിടെ അതുവഴി ബൈക്കില്‍ വന്ന രണ്ടുപേര്‍ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മിനുറ്റുകള്‍ക്കകം ആറു കാറുകളിലായി വന്ന അക്രമികള്‍ ലോറിയില്‍ നിന്നും പിടിച്ചിറക്കി ഇരുവരെയും വിവസ്ത്രരാക്കിയശേഷം റോഡിലേക്ക് വലിച്ചിഴച്ച് വടികൊണ്ട് മര്‍ദിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved