Latest News :
Home » » യുഎഇ പാണലം ജമാഅത്ത് പ്രസിഡന്റായി ഹസൈനാര്‍ ഹാജിയെ തെരഞ്ഞെടുത്തു

യുഎഇ പാണലം ജമാഅത്ത് പ്രസിഡന്റായി ഹസൈനാര്‍ ഹാജിയെ തെരഞ്ഞെടുത്തു

Written By Muhimmath News on Sunday, 18 September 2016 | 14:58



ദുബായ്: യുഎഇ പാണലം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ബലിപെരുന്നാള്‍ ദിവസം ഷാര്‍ജയില്‍ ചേര്‍ന്നു. വൈ.പ്രസിഡന്റ് റിയാസ് ബെള്ളിപ്പാടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ഉമ്മര്‍പാണലം റിപ്പോര്‍ട്ടവതരിപ്പിച്ചു. പാണലം ജമാഅത്ത് പള്ളിയുടെ ബാത്ത്‌റൂം പുതുക്കിപ്പണിയാനുള്ള ചിലവ് വഹിക്കാന്‍ തീരുമാനിച്ചു.

പ്രസിഡന്റ് ഹസൈനാര്‍ ഹാജി, സെക്രട്ടറി ഉമ്മര്‍പാണലം, ട്രഷറര്‍ ബഷീര്‍ പി.എ എന്നിവരെ പുതിയ ഭാരാവാഹികളായി ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു. വൈ.പ്രസിഡന്റ് റിയാസ് ബെള്ളിപ്പാടി, ഇല്യാസ് പി.എ, ജോ. സെക്രട്ടറിമാരായി സിനാന്‍ പാണലം, അഷ്‌റഫ് മൂല എന്നിവരെയും, പതിനൊന്നംഗ വര്‍ക്കിംഗ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മുന്‍ ജമാഅത്ത് പ്രസിഡന്റ് ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ട്രഷറര്‍ ബഷീര്‍ പി.എ നന്ദി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved