Latest News :
Home » , , » അണമുറിയാത്ത ജനപ്രവാഹം; വിതുമ്പലടക്കാനാവാതെ കുണ്ടാര്‍ ഗ്രാമം

അണമുറിയാത്ത ജനപ്രവാഹം; വിതുമ്പലടക്കാനാവാതെ കുണ്ടാര്‍ ഗ്രാമം

Written By Muhimmath News on Thursday, 8 September 2016 | 10:58

മുള്ളേരിയ: മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി അധ്യാപകനും എസ് എസ് എഫ് കുണ്ടാര്‍ യൂണിറ്റ് മുന്‍ ജന:സെക്രട്ടറിയുമായിരുന്ന ഉബൈദ് മാഷിന്റെ ആകസ്മിക മരണം ഉള്‍കൊള്ളാനാകാതെ വിറങ്ങലിച്ചിരിക്കുകയാണ് കുണ്ടാര്‍ ഗ്രാം.

 മരണ വാര്‍ത്തയറിഞ്ഞത് മുതല്‍ തുടങ്ങിയ ജനപ്രവാഹം അണമുറിയാതെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഒഴുകിയെത്തിയപ്പോള്‍ ഉള്‍കൊള്ളാനാകാതെ ജന്മനാട് അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ്മുട്ടികയായിരുന്നു. 

ദു:ഖഭാരത്താല്‍ വിതുമ്പുന്ന ഉറ്റവരെ സമാധാനിപ്പിക്കാന്‍ പോലും കഴിയാത്ത രംഗം കരളിലീപ്പിക്കുന്നതാണ്. നാട്ടില്‍ സുസമ്മതനും സാമൂഹ്യ സേവനങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഉബൈദ് മാഷിന്റെ വിയോഗം കുണ്ടാറിന്റെ തീരാ നഷ്ടമാണന്നാണ് നാട്ടുകാര്‍ ഒന്നടങ്കം' പറയുന്നത്. മാലിക് ദീനാറിലും മുഹിമ്മാത്തിലും നിസ്‌കരിച്ച ശേഷം കുണ്ടാറില്‍ മൂന്ന് ഘട്ടമായാണ് നിസ്‌കരിച്ചത് . 

മദ്രസ്സയിലൊരുക്കിയ പൊതുദര്‍ശനത്തില്‍ പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ മണിക്കൂറുകളോളം ജനം കാത്തിരുന്നു. സുന്നി സംഘകുടുംബത്തിലെ നേതാക്കളും അണികളും തഹ്‌ലീല്‍ മന്ത്രവുമായി കുണ്ടാറിലേക്ക് ഒഴുകിയെത്തി. പ്രിയ സംഘാടക്കന്റെ ഖബ്‌റി നരികില്‍ ഇടമുറിയാത്ത ഖുര്‍ആന്‍ ഓത്തുമായി യൂണിറ്റ് ഭാരവാഹികള്‍ കൂട്ടിനുണ്ട്. മുഹിമ്മാത്ത് സ്ഥാപനങ്ങളിലെ ഉസ്താദുമാരും സഹ അധ്യാപകരും പ്രിയ വിദ്യാര്‍ത്ഥികളും ഉബൈദ് മാഷിന് യാത്രമൊഴി നല്‍കാന്‍ ഒരുമിച്ച് കൂടി. 

ഏക മകന്‍ നഷ്ടപ്പെട്ട പിതാവിനെ ആശ്വസിപ്പിക്കാന്‍ ജനങ്ങള്‍ മുഹമ്മദ് മുസ്ല്യാരുടെ അടുത്ത് വന്ന് കൊണ്ടേയിരിക്കുകയാണ്. ആ പുഞ്ചിരി ഇനി ഇല്ലെന്ന സത്യം ഉള്‍കൊള്ളാന്‍ ഇനിയും ഒരുപാട് ദിനങ്ങള്‍ പിന്നിടേണ്ടി വരും.

- മജീദ് ഫാളിലി കുണ്ടാര്‍

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved