Latest News :
Home » , » തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Written By Muhimmath News on Tuesday, 27 September 2016 | 18:06



തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധനയ്‌ക്കെതിരെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ എട്ടുദിവസമായി നിരാഹാരം നടത്തുന്ന ഡീന്‍ കുര്യാക്കോസിനും സി.ആര്‍.മഹേഷിനും കണ്ണീര്‍വാതകപ്രയോഗത്തില്‍ ബോധക്ഷയമുണ്ടായി. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved