Latest News :
Home » » കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിയ സംഭവം: മാങ്ങാട് സ്വദേശി അറസ്റ്റില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിയ സംഭവം: മാങ്ങാട് സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Monday, 5 September 2016 | 11:59

ഉദുമ: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ യുവാവിനെ വെട്ടിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. മാങ്ങാട് സ്വദേശി പ്രഭാകരന്‍ (32) ആണ് പിടിയിലായത്. ഇയാള്‍ സി.പി.എം. പ്രവര്‍ത്തകനാണ്. സി.പി.എം. പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ കൊലക്കേസില്‍ പ്രതിയാണ് വെട്ടേറ്റ ശ്യാം മോഹന്‍. 

റിമാന്‍ഡിലായിരുന്ന ഇയാള്‍ ജ്യാമത്തിലിറങ്ങിയപ്പോഴായിരുന്നു സംഭവം. കൊലചെയ്യപ്പെട്ട ബാലകൃഷ്ണന്റെ ബന്ധുകൂടിയാണ് ശ്യാമിനെ വെട്ടിയ കേസില്‍ പ്രതി. അക്രമത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved