Latest News :
Home » , , » മുഹിമ്മാത്തില്‍ സയ്യിദ്‌ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അനുസ്മരണവും തഹ് ലീലും സംഘടിപ്പിച്ചു

മുഹിമ്മാത്തില്‍ സയ്യിദ്‌ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അനുസ്മരണവും തഹ് ലീലും സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 25 September 2016 | 17:00



പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങളുടെ അനുസ്മരണവും തഹ്‌ലീല്‍ സദസും സംഘടിപ്പിച്ചു. മുഹിമ്മാത്ത് മസ്ജിദില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി തങ്ങള്‍ തഹ് ലീല്‍ സദസിനു നേതൃത്വം നല്‍കി. ബഷീര്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ജാബിര്‍ സഖാഫി, ശരീഫ് സഖാഫി, കുഞ്ഞഹമ്മദ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി കര്‍ന്നൂര്‍ സ്വാഗതം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved