Latest News :
Home » » ഡോക്ടറെ കാത്തിരിക്കുന്നതിനിടയില്‍ രോഗി മരിച്ചു; ഒരു സംഘം ആസ്പത്രി ഗ്ലാസുകള്‍ തല്ലിത്തകര്‍ത്തു

ഡോക്ടറെ കാത്തിരിക്കുന്നതിനിടയില്‍ രോഗി മരിച്ചു; ഒരു സംഘം ആസ്പത്രി ഗ്ലാസുകള്‍ തല്ലിത്തകര്‍ത്തു

Written By Muhimmath News on Monday, 5 September 2016 | 12:56

ഉപ്പള: ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രോഗി കുഴഞ്ഞുവീണുമരിച്ചു. അതിനിടെ ഒരു സംഘം ആസ്പത്രിയുടെ ജനല്‍ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മഞ്ചേശ്വരം സ്വദേശി ഇബ്രാഹി(53)മാണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇബ്രാഹിമിനെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചതായിരുന്നു. 

ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെയാണ് ഇബ്രാഹിം കുഴഞ്ഞുവീണത്. ഉടനെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അതിനിടെയാണ് ഒരു സംഘം രോഗിക്ക് ആസ്പത്രിയില്‍ ചികില്‍സ നിഷേധിച്ചുവെന്നാരോപിച്ച് ആസ്പത്രിയുടെ രണ്ട് ജനല്‍ ഗ്ലാസുകളും കൗണ്ടറും തല്ലിത്തകര്‍ത്തത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved