Latest News :
Home » , » ഉപ്പളയില്‍ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

ഉപ്പളയില്‍ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Written By Muhimmath News on Saturday, 17 September 2016 | 12:52

മഞ്ചേശ്വരം: ഉപ്പളക്ക് സമീപം സന്തടുക്കയിലെ ബന്ധുവീട്ടിലെത്തിയ വിടഌസ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിടഌിലെ ലിംഗപ്പയുടെയും സവിതയുടെയും മകന്‍ ഗണേഷാ(27)ണ് മരിച്ചത്. 

വെള്ളിയാഴ്ച വൈകിട്ട് സന്തടുക്കയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. 
എന്നാല്‍ രാത്രി 8 മണിയോടെ കാണാതായി. രാത്രി മുഴുവനും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയാണ് തൊട്ടടുത്ത പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് സംശയിക്കുന്നു. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved