Latest News :
Home » , » രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരങ്ങള്‍ തേടി വിജിലന്‍സ്

രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരങ്ങള്‍ തേടി വിജിലന്‍സ്

Written By Muhimmath News on Monday, 5 September 2016 | 20:05

തിരുവനന്തപുരം: ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആദായനികുതി വകുപ്പിന് കത്തയച്ചു. അഴിമതിയിലൂടെ നേടിയ അനധികൃത സ്വത്ത് പലരും ബിനാമി പേരുകളില്‍ നിക്ഷേപിച്ചിരിക്കുന്നുവെന്ന് വിജിലന്‍സിന് വിവരം ലഭിച്ചതോടെയാണ് നടപടി.

ഒരു മാസം മുന്‍പ് ആദായനികുതി വകുപ്പ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ കണ്‌ടെത്തിയിരുന്നു. നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സ്ഥാനങ്ങളില്‍ നിക്ഷേപമുണ്‌ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആരോപണ വിധേയര്‍ക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സഹകരണ റജിസ്ട്രാര്‍ക്കും കത്തു നല്‍കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved