Latest News :
Home » , , » വിജിലന്‍സ് റെയ്ഡ്: രാഷ്ട്രീയ പക പോക്കലാണെന്ന് കെ.ബാബു

വിജിലന്‍സ് റെയ്ഡ്: രാഷ്ട്രീയ പക പോക്കലാണെന്ന് കെ.ബാബു

Written By Muhimmath News on Saturday, 3 September 2016 | 17:40



കൊച്ചി: വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നും എഫ്‌.െഎ.ആറിലെ ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു. അനധികൃതമായി ഒരു സ്വത്തും സമ്പാദിച്ചിട്ടില്ല. തന്റെ വീട്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ മാത്രമാണ് കണ്ടെടുത്തത്. വലിയൊരു തുകയല്ല അത്. അതിന് കണക്കുണ്ട്. ഇത്രയും റെയ്ഡ് നടത്തിയിട്ടും കൂടുതലൊന്നും കണ്ടെത്തിയിട്ടില്ല എന്നതുതന്നെ തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണ്. ഞാനൊരു സാധാരണ രാഷ്ട്രീയക്കാരനാണ്. അങ്ങേയറ്റം തേജോവധം ചെയ്യുന്ന നടപടിയാണ് തനിക്കുമേല്‍ ഉണ്ടായിട്ടുള്ളത്. മോഹന്‍ എന്നയാളെ എന്റെ ബിനാമിയായി ചിത്രീകരിച്ചത് അത്ഭുതകരമായി തോന്നി. എന്നെ വേട്ടയാടുന്നതുപോലെ അവരെയും വേട്ടയാടുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. എല്ലാം നിയമപരമായി നേരിടുമെന്നും ബാബു പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ്. എനിക്ക് അനധികൃത സ്വത്തും ബിനാമി ഇടപാടും ഇല്ല. എന്റെ പേരിലുള്ള സമ്പാദ്യത്തിന് ഇന്‍കംടാക്‌സ് റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. തേനിയിലെ ഭൂമി ഇടപാട് ബിജു രമേശ് ഉന്നയിച്ച ആരോപണം മാത്രമാണ്. തനിക്ക് സംസ്ഥാനത്തോ കേരളത്തിന് പുറത്തോ വിദേശത്തോ യാതൊരു നിക്ഷേപമോ ബിസിനസ് പങ്കാളിത്തമോ ഇല്ല. പക്ഷേ 25 കൊല്ലത്തെ എം.എല്‍.എ എന്ന നിലയില്‍ എല്ലാ ബിസിനസുകാരെയും അറിയാമെന്നും കെ. ബാബു പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved