Latest News :
Home » , , » മാണിയെ വിടാതെ വിജിലന്‍സ്: ബാറ്ററി നിര്‍മ്മാണ യൂണിറ്റിനെ വഴിവിട്ട് സഹായിച്ചതിന് കേസ്

മാണിയെ വിടാതെ വിജിലന്‍സ്: ബാറ്ററി നിര്‍മ്മാണ യൂണിറ്റിനെ വഴിവിട്ട് സഹായിച്ചതിന് കേസ്

Written By Muhimmath News on Monday, 5 September 2016 | 18:46



കോട്ടയം: ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് (ലെഡ് പൗഡര്‍) ഉണ്ടാക്കുന്ന യൂണിറ്റിന് മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയില്‍ മുന്‍മന്ത്രി കെ.എം.മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

കുറിച്ചിയിലെ സൂപ്പര്‍ പിഗ് മെന്‍സ് ഉടമ ബെന്നി എബ്രഹാമിന് വഴിവിട്ട് സഹായിച്ചതിലൂടെ 1.66 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതായി വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡി.വൈ.എസ്.പി എസ് അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തുന്നത്. സൂപ്പര്‍ പിഗ് മെന്‍സ് ഉടമ ബെന്നി എബ്രഹാമിനെയും കേസില്‍ പ്രതി ചേര്‍ത്തു.

കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015-ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം. ഇതിനു പിന്നാലെയാണ് പുതിയ കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved