തൃശൂര്‍: മലബാര്‍ സിമന്റ്സ് അഴിമതിയില്‍ അറസ്റ്റിലായ മുന്‍ എംഡി കെ.പത്മകുമാറിന് കോടതി ജാമ്യം അനുവദിച്ചില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് തള്ളിയത്. പത്മകുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ് പത്മകുമാറെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മലബാര്‍ സിമന്റ്സ് ഡയറക്ടര്‍ ബോര്‍ഡിനെതിരേ പത്മകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.
സിമന്റ് ഡീലര്‍ഷിപ്പില്‍ 2.70 കോടി മലബാര്‍ സിമന്റ്സിനു നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് മലബാര്‍ സിമന്റ്സ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു കെ. പത്മകുമാറിനെ നീക്കുകയും ചെയ്തിരുന്നു.
Post a Comment