Latest News :
Home » » 1 ജിബിക്ക് 9 ജിബി ഫ്രീ; ജിയോയെ മറികടക്കാന്‍ വോഡഫോണും

1 ജിബിക്ക് 9 ജിബി ഫ്രീ; ജിയോയെ മറികടക്കാന്‍ വോഡഫോണും

Written By Muhimmath News on Tuesday, 27 September 2016 | 12:26

ന്യൂദല്‍ഹി: റിലയന്‍സ് ജിയോയുടെ ഫ്രീ ഡാറ്റാ സര്‍വീസ് ഓഫര്‍ മറികടക്കാന്‍ വോഡഫോണ്‍. ഒരു ജിബിയുടെ നിരക്കില്‍ 10 ജിബി ഡാറ്റ നല്‍കുന്നതാണ് വോഡഫോണിന്റെ പുതിയ ഓഫര്‍. എന്നാല്‍ 4ജിയില്‍ മാത്രമാണ് ആനുകൂല്യം ലഭിക്കുക.
ഒരു ജിബിയും അതില്‍ കൂടുതലുമുള്ള ഡാറ്റാ റീച്ചാര്‍ജിനൊപ്പമാണ് 9 ജിബി ഡാറ്റ അധികം കിട്ടുക. പ്രീ പെയ്ഡ് പോസ്റ്റ് പെയ്ഡ് കണക്ഷനുകളില്‍ ഡിസംബര്‍ 31 വരെയാണ് ഓഫര്‍ ലഭ്യമാവുക.

ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും 9 ജിബി ഡാറ്റ ലഭ്യമാകും. എന്നാല്‍ ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, ഗുജറാത്ത്, ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, ആസാം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 വരെ മാത്രമേ ഓഫര്‍ കിട്ടുകയുള്ളൂ.

നേരത്തെ വന്‍ ഓഫറുകളുമായാണ് റിലയന്‍സിന്റെ ജിയോ ഉപഭോക്താക്കളിലേക്കെത്തിയിരുന്നത്. സൗജന്യ വോയ്‌സ് കോളുകളും സൗജന്യ ഡാറ്റയും ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു.
ജിയോക്ക് പിന്നാലെ ബി.എസ്.എന്‍.എല്ലും എയര്‍ടെലും ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved