Latest News :
Home » » വേക്കപ്പ് ഇന്റര്‍നാഷണല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കുടുംബ മേളയും നടത്തി

വേക്കപ്പ് ഇന്റര്‍നാഷണല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കുടുംബ മേളയും നടത്തി

Written By Muhimmath News on Sunday, 18 September 2016 | 17:36




ജിദ്ദ: വേക്കപ്പ് ഇന്റര്‍നാഷണല്‍ അല്‍ഖസീം ഘടകം സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കുടുംബ മേളയും ബുറൈദ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. കുടുംബ മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.

വേക്കപ്പ് ഇന്റര്‍നാഷണല്‍ ട്രഷറര്‍ ടി എ മുഹമ്മദ് തൈവളപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ. എം എ സലാം (കൈരളി ചാനല്‍) ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ അബ്ദുര്‍ റഹ് മാന്‍ ശഹേരി (ബുറൈദ നിയമകാര്യ വകുപ്പ്) മുഖ്യാതിഥിയായി. ആദ്യ മെമ്പര്‍ഷിപ്പ് വിതരണം ടി എ മുഹമ്മദ് തൈവളപ്പ് ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സിദ്ദീഖ് അവലയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. കോഴിക്കോട് കെഎംസിസി നാഷണല്‍ സെക്രട്ടറി എസ് വി അര്‍ഷുല്‍ അഹ് മദ് മുഖ്യപ്രഭാഷണം നടത്തി.

കാസര്‍കോട് പോലുള്ള ജാതിമത സ്പര്‍ദ്ദ നിലനില്‍ക്കുന്ന ഒരു പ്രദേശത്ത്, പ്രായഭേദമന്യേ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാകപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ വേക്കപ്പിനെപ്പോലുള്ള സംഘടനയുടെ പ്രസക്തി അങ്ങേയറ്റം വിലമതിക്കുന്നതാണെന്ന് അര്‍ഷല്‍ അഹമ്മദ് പറഞ്ഞു.

ഇഖ്ബാല്‍ നെല്ലിക്കുന്ന്, മഹ് മൂദ് കോപ്പ, ഉസ്മാന്‍ പാത്തൂസ്, ഫഹദ് പട്ടിക്കാട് (കെഎംസിസി), ഇഖ്ബാല്‍ പള്ളിമുക്ക് (ഒഐസിസി), അസ്ലം കൊച്ചുകലുങ്ക്, മൊയ്തീന്‍കുട്ടി കൊതേരി (ചന്ദ്രിക), ഉണ്ണി, ലത്വീഫ് ചേരങ്കൈ, അബ്ദുല്‍ ഫത്താഹ് മാര്‍ത്താണ്ഡന്‍, സമീര്‍ എടനീര്‍, മുനീര്‍ കുവൈത്ത്, ഷഫീഖ് അണങ്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മാധ്യമ പ്രതിനിധികളെ ആദരിച്ചു.

പ്രവാസി കൂട്ടായ്മയിലൂടെ കാസര്‍കോട് ജില്ലയില്‍ പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത വേക്കപ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് ലാഭത്തിന്റെ 10 ശതമാനം നീക്കിവെക്കുന്നു എന്നതാണ് കൂട്ടായ്മയെ ഇതര സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു ലക്ഷ്യത്തില്‍ കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മ പിറവികൊള്ളുന്നതെന്നും സംഘാടകര്‍ പറഞ്ഞു. സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ അബ്ദുല്‍ സലാം ചൗക്കി സ്വാഗതവും ഇഖ്‌രിമത്ത് കട്ടക്കാല്‍ നന്ദിയും പറഞ്ഞു.






Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved