Latest News :
Home » , » ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്ന് സ്ഥലങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്ന് സ്ഥലങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ

Written By Muhimmath News on Wednesday, 7 September 2016 | 11:54

ജിദ്ദ: ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്നു സ്ഥലങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ ഇടംപിടിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

പ്രകൃതി ദുരന്തങ്ങളുടെ കുറവ്, ആരോഗ്യം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളിലെ സര്‍ക്കാറിന്റെ നിരന്തരമായ ഇടപെടലുകള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഇടംപിടക്കാന്‍ കാരണമായത്. മള്‍ട്ട, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് സൗദിക്ക് മുമ്പേ പട്ടികയിലുള്ളവര്‍. അമേരിക്ക 45 ാം സ്ഥാനത്താണ്. 

ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുനാമി, അഗ്‌നിബാധ, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ സുരക്ഷാമേഖലകളില്‍ ജീവിക്കുന്ന ജനങ്ങളുടെ നിരക്ക് കുറക്കുന്നതായി അമേരിക്കന്‍ ന്യൂസ് സൈറ്റ് വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved