Latest News :
Home » » യൂത്ത് ലീഗ് നേതാവിനെ അക്രമിച്ച കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍

യൂത്ത് ലീഗ് നേതാവിനെ അക്രമിച്ച കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍

Written By Muhimmath News on Friday, 23 September 2016 | 17:37

ഉപ്പള: യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ഉപ്പളയിലെ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാനെ മര്‍ദ്ദിച്ച കേസില്‍ കൊലക്കേസ് പ്രതിയായ യുവാവ് അറസ്റ്റില്‍. ഉപ്പള മണിമുണ്ടയിലെ ഷംസുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്. മുത്തലിബ് കൊലക്കേസിലെ പ്രതിയാണ് ഷംസുദ്ദീന്‍ എന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചക്ക് ഉപ്പള ടൗണില്‍ വെച്ച് സുഹൃത്തുക്കളോട് സംസാരിച്ച് കൊണ്ടിരിക്കെയാണ് അബ്ദുല്‍ റഹ്മാന് മര്‍ദ്ദനമേറ്റത്. ഒരു മാസം മുമ്പ് ഉപ്പള ടൗണില്‍ എച്ച്.എന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ കഞ്ചാവ് മാഫിയക്കെതിരെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ അക്രമമെന്ന് റഹ്മാന്റെ പരാതിയില്‍ പറയുന്നു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്.എന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ഉപ്പള ടൗണില്‍ പ്രകടനം നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved