Latest News :
Home » , » 17കാരിയായ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍

17കാരിയായ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍

Written By Muhimmath News on Sunday, 25 September 2016 | 12:08

കാസര്‍കോട്: 17 കാരിയായ വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തി കയറിപ്പിടിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയായ റികേഷിനെ (24)യാണ് പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപം വെച്ച് പ്രണയാഭ്യാര്‍ത്ഥന നടത്തുകയും കയറിപ്പിടിക്കുകയും മുഖത്ത് പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved