Latest News :
Home » , » മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: കെഎസ്‌യുക്കാരെ വിടണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരുടെ കുത്തിയിരിപ്പ് സമരം

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: കെഎസ്‌യുക്കാരെ വിടണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരുടെ കുത്തിയിരിപ്പ് സമരം

Written By Muhimmath News on Saturday, 24 September 2016 | 17:13


തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാരുടെ കുത്തിയിരിപ്പ് സമരം. എംഎല്‍മാരായ എ. വിന്‍സന്റ്, കെ.എസ്. ശബരീനാഥന്‍ എന്നിവരാണ് പൂജപ്പുര പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സ്ഥലത്ത് പോലീസും പ്രവര്‍ത്തകരും ഉന്തും തള്ളും നടന്നു.

സെക്രട്ടറിയേറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചത്. ഇതേതുടര്‍ന്ന് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്വാശ്രയ മെഡിക്കല്‍ കരാര്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല സമരത്തിനിടെ വനം മന്ത്രി കെ. രാജുവിനെ സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതും സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved