Latest News :
Home » , » കുഞ്ചത്തൂരില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കുഞ്ചത്തൂരില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 1 October 2016 | 19:55

മഞ്ചേശ്വരം: കര്‍ണാടക ആര്‍.ടി.സി ബേസില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കോട്ടിക്കുളം സ്വദേശി ദേവന്‍( 38) ഉത്തര്‍പ്രദേശ് സ്വദേശി രവിശങ്കര്‍ (28) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ കുഞ്ചത്തൂര്‍ ദേശീയപാതയിലാണ് മദ്യം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ആര്‍.ടി.സി ബസ് തടഞ്ഞു വെച്ച് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇരുവരില്‍ നിന്നും 15 ലിറ്റര്‍ മദ്യം പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍, ഉദ്യോഗസ്ഥന്‍മാരായ മധുകൃഷ്ണ, ശ്രീകാന്ത്, നാരായണ , ഗോപാലന്‍ എന്നിവരാണ് മദ്യം പിടികൂടിയത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved