Latest News :
Home » , » വാരണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

വാരണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 15 October 2016 | 19:46




വാരാണസി: പുണ്യകേന്ദ്രമായ വാരാണസിയില്‍ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ സ്ത്രീകളാണ് കൂടുതല്‍. ആത്മീയ നേതാവായ ജയ് ഗുരുദേവ് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പിനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

ഗംഗക്ക് കുറുകെയുള്ള രാജ്ഘട്ട് പാലം മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. ഇടുങ്ങിയ പാതയിലൂടെ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിനു കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഘോഷയാത്രയ്ക്കിടെ പാലത്തില്‍വച്ച് ഒരാള്‍ ശ്വാസം മുട്ടിമരിച്ചു. തുടര്‍ന്ന് തിക്കിലും തിരക്കിലും പാലം തകര്‍ന്നതായി പരന്ന അഭ്യൂഹങ്ങളാണ് ദുരന്തത്തില്‍ കലാശിച്ചത്.

4000 പേര്‍ പങ്കെടുക്കുന്ന പരിപാടിക്കാണ് സംഘാടകര്‍ അനുമതി തേടിയത്. അത്രയും പേരെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ അരലക്ഷത്തിലധികം പേരാണ് പരിപാടിക്കെത്തിയത്.

പൊലീസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മരണപ്പെട്ട കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും മാരകമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved