Latest News :
Home » , , » കാഞ്ഞങ്ങാട്ട് മത്സ്യലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; സുഹൃത്തിന് ഗുരുതരം

കാഞ്ഞങ്ങാട്ട് മത്സ്യലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; സുഹൃത്തിന് ഗുരുതരം

Written By Muhimmath News on Monday, 10 October 2016 | 11:43

കാഞ്ഞങ്ങാട്: ബൈക്കും മീന്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11 മണിയോടെ കിഴക്കുംകര കുശവന്‍ കുന്നിലാണ് അപകടം. 

ചെറു പനത്തടി കോലടുക്കത്തെ രതീഷ്(30) ആണ് മരിച്ചത്. ബൈക്കിനു പിറകിലുണ്ടായിരുന്ന സുഹൃത്ത് സനേഷിനെ (28) പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ഐശ്യര്യ എന്റര്‍െ്രെപസസിലെ മരം കടയുന്ന ജോലി ചെയ്തു വരികയായിരുന്നു. സ്ഥാപനത്തില്‍ പൂജവെപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചു പോകുമ്പോഴാണ് അപകടം. മാവുങ്കാല്‍ ഭാഗത്തു നിന്നും വന്ന ലോറിയാണിടിച്ചത്. ഇരുവരെയും ഉടന്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും രതീഷ് മരണപ്പെടുകയായിരുന്നു. നാരായണിയുടെ മകനാണ് രതീഷ്. സഹോദരങ്ങള്‍: ഗിരീഷ്, ഹരീഷ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved