Latest News :
Home » , , » ബൈക്ക് യാത്രക്കാരന്‍ ലോറികയറി മരിച്ചു

ബൈക്ക് യാത്രക്കാരന്‍ ലോറികയറി മരിച്ചു

Written By Muhimmath News on Monday, 10 October 2016 | 10:05

തൃക്കരിപ്പൂര്‍: ബൈക്ക് യാത്രക്കാരന്‍ ലോറി കയറി ദാരുണമായി മരണപ്പെട്ടു. പൂച്ചോലിലെ സി നാരായണന്‍ പി-തമ്പായി ദമ്പതികളുടെ മകന്‍ പി വിനീഷ് (31) ആണ് മരണപ്പെട്ടത്. വാര്‍പ്പ് മേസ്ത്രിയാണ്. ഞായറാഴ്ച വൈകീട്ട് നാലരയോടെ  മട്ടലായി ദേശീയപാതയില്‍ വെച്ചാണ് അപകടം. 

ലോറി തട്ടി  റോഡില്‍വീണ ഇയാളുടെ ദേഹത്തുകൂടി തട്ടിയ ലോറി കയറിയിറങ്ങി പോവുകയാണ് ഉണ്ടായത്. മുംബൈയില്‍ നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്. തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു. 

ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിജു (ഗള്‍ഫ്), പ്രജിത, വിജി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved