Latest News :
Home » , , , » മഞ്ചേശ്വരം പൊസോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മഞ്ചേശ്വരം പൊസോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Written By Muhimmath News on Sunday, 9 October 2016 | 15:45

മഞ്ചേശ്വരം: മഞ്ചേശ്വരം പൊസോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മംഗലാപുരം അഡിയാറിലെ ശിവപ്പയാണ് മരിച്ചത്. ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശിവപ്പ. ബൈക്ക് ഓടിച്ചിരുന്ന ബന്ധു രാമചന്ദ്രന് ഗുരുതരമായി പരിക്കേറ്റു. രാമചന്ദ്രനെ കങ്കനാടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഗൃഹപ്രവേശനത്തിന് ബന്ധുക്കളെ ക്ഷണിക്കാന്‍ പൊസോട്ട് എത്തിയതായിരുന്നു ശിവപ്പ. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് പൊസോട്ട് ജംഗ്ഷനിലാണ് അപകടം. അപകടം നടന്നയുടനെ രണ്ടു പേരെയും മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആസ്പത്രിയിലെത്തുമ്പോഴേക്കും ശിവപ്പ മരിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved