Latest News :
Home » , » കോഴിക്കോട്ട് ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ വെന്തുമരിച്ചു

കോഴിക്കോട്ട് ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ വെന്തുമരിച്ചു

Written By Muhimmath News on Monday, 10 October 2016 | 11:12

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് ദമ്പതിമാര്‍ വെന്തുമരിച്ചു. ബൈപ്പാസില്‍ പാലാഴിക്കു സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി മജീഷ് (29), ഭാര്യ ജിജി (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. 

അതേസമയം, അപകടം നടന്ന സ്ഥലത്ത് അഗ്‌നിശമനസേന എത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved