Latest News :
Home » » അടുക്കത്ത്ബയ ലില്‍ കാറിടിച്ച് അധ്യപക്ക് പരിക്ക്

അടുക്കത്ത്ബയ ലില്‍ കാറിടിച്ച് അധ്യപക്ക് പരിക്ക്

Written By Muhimmath News on Monday, 3 October 2016 | 12:19

കാസര്‍കോട്: അടുക്കത്ത്ബയലില്‍ കാറിടിച്ച് സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന അധ്യാപികക്ക് പരിക്കേറ്റു. അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂളിലെ അധ്യാപിക ശൈലജക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു അപകടം. 

അടുക്കത്ത്ബയലില്‍ താമസക്കാരിയായ ശൈലജ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുമ്പോഴാണ് അമിതവേഗതയില്‍ വരികയായിരുന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിച്ചിട്ട ശേഷം കാര്‍ ഓടിച്ചുപോയി. പരിക്കേറ്റ ശൈലജയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നമ്പര്‍ പ്ലേറ്റില്ലാത്ത സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved