Latest News :
Home » , » സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Written By Muhimmath News on Monday, 3 October 2016 | 11:31

തൊടുപുഴ: സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുഹമ്മ ചേര്‍ത്തല സ്വദേശി ഷൈജുവാണ് (40) മരിച്ചത്. 

സംഘത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.

ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടം. വാഗമണ്‍ മേഖലയില്‍ സിനിമാ ഷൂട്ടിംഗിന് ശേഷം മടങ്ങുകയായിരുന്ന വാഹനം മൂലമറ്റം വാഗമണ്‍ പെരിങ്ങാട്ടെ കൊക്കയിലേക്ക് മറിയുകയായിരുന്നു. കൊന്നക്കാടും പാറക്കൂട്ടങ്ങളും നിറഞ്ഞ ഇവിടെ 20 അടി താഴ്ചയിലെത്തിയപ്പോള്‍ മരത്തില്‍ തട്ടി വാഹനം നില്‍ക്കുകയായിരുന്നു. 

അപകട വിവരമറിഞ്ഞ് കാഞ്ഞാര്‍ സ്‌റ്റേഷനില്‍ നിന്നും പോലീസിന്റെയും മൂലമറ്റത്തു നിന്നും ഫയര്‍ഫോഴ്‌സിന്റെയും സംഘമെത്തി വടം ഉപയോഗിച്ചാണ് പരിക്കേറ്റവരെ രക്ഷിച്ചത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved