Latest News :
Home » , » തലശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ മോഷണക്കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ചു

തലശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ മോഷണക്കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ചു

Written By Muhimmath News on Sunday, 9 October 2016 | 17:52

കണ്ണൂര്‍: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി കാളിമുത്തുവാണ് തലശ്ശേരി പൊലീസ് സ്‌റ്റേഷന്‍ ലോക്കപ്പില്‍ മരിച്ചത്.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് വിവിധ സംഘടനാ പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. ജില്ലാ കലക്ടര്‍ എത്തിയശേഷം മാത്രമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയക്കാന്‍ അനുവദിക്കൂവെന്നാണ് സംഘടനാ പ്രവര്‍ത്തകരുടെ നിലപാട്. കഴിഞ്ഞ ദിവസമാണ് കാളിമുത്തുവിനെയും രാജുവിനെയും നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയത്. മോഷണത്തിനു ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു പിടികൂടിയത്. പൊലീസിനു കൈമാറും മുമ്പ് ഇരുവരെയും മര്‍ദ്ദിച്ചതായും പറയുന്നു.

കസ്റ്റഡിയിലായ പ്രതിക്കു വൈദ്യസഹായം നല്‍കാത്തതാണ് മരണകാരണമായതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved