Latest News :
Home » » അലാവുദ്ദീന്‍ അന്‍സാരിയുടെ നിര്യാണം: മില്ലത്ത് സ്വാന്തനം ഐ.എന്‍.എല്‍ കൂട്ടായ്മാ അനുശോചനം രേഖപ്പെടുത്തി

അലാവുദ്ദീന്‍ അന്‍സാരിയുടെ നിര്യാണം: മില്ലത്ത് സ്വാന്തനം ഐ.എന്‍.എല്‍ കൂട്ടായ്മാ അനുശോചനം രേഖപ്പെടുത്തി

Written By Muhimmath News on Wednesday, 19 October 2016 | 18:17

ദുബായി: ഐഎന്‍എല്‍ ദേശീയ സെക്രട്ടറി അലാവുദ്ദീന്‍ അന്‍സാരിയുടെ (ഹൈദരാബാദ്) നിര്യാണത്തില്‍ മില്ലത്ത് സ്വാന്തനം ഐ.എന്‍.എല്‍ കൂട്ടായ്മാ കമ്മറ്റി ചെയര്‍മാന്‍ ജലീല്‍ പടന്നക്കാട്, ഭാരവാഹികളായ ഹാരിസ് എരിയാപ്പടി, ഹനീഫ് അറബി, അസീസ് പൂച്ചക്കാട്, നബീല്‍ ഇരിക്കൂര്‍, ശബീര്‍ താനൂര്‍, റഷീദ് ഉപ്പള, ലത്തീഫ് പള്ളിപ്പുഴ, ഹനീഫ് തുരുത്തി, സലാം കളനാട്, അഡ്വ: ശൈഖ് ഹനീഫ്, കാദര്‍ ആലംപാടി അനുശോചനം രേഖപ്പെടുത്തി. ഐഎന്‍എല്‍ ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാനോടൊപ്പം ദേശീയ തലത്തില്‍ സംഘടനപ്രവര്‍ത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അലാവുദ്ദീന്‍ അന്‍സാരിയുടെ ആകസ്മിക മരണം ഐഎന്‍എല്ലിന് തീരാനഷ്ടമാണെന്ന് കമ്മിറ്റി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved