Latest News :
Home » , » അഖില കേരള ഖവാലി മത്സരം 30ന്

അഖില കേരള ഖവാലി മത്സരം 30ന്

Written By Muhimmath News on Friday, 7 October 2016 | 10:51

പടിഞ്ഞാറങ്ങാടി :സലാഹുദ്ധീന്‍ അയ്യൂബി കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റ്ഡീസ് വിദ്യാര്‍ത്ഥി സംഘടന എ.ഡി.എസ്.എയുടെ എക്‌സലന്‍ഷ്യ ആര്‍ട്‌സ് ഫെസ്റ്റിനോടനുബന്ധിച്ച് അഖില കേരള ഖവാലി മത്സരം സംഘടിപ്പിക്കുന്നു.

ഒക്‌ടോബര്‍ 30ന് പറക്കുളം പടിഞ്ഞാറങ്ങാടി അയ്യൂബി കാമ്പസില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിലെ ദഅ്‌വ കോളേജ് വിദ്യര്‍ത്ഥികള്‍ക്കാണ് അവസരം. 

മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കോളേജുകള്‍ ഒക്‌റ്റോബര്‍ 25 മുമ്പായി സ്ഥാപനം, മത്സരാര്‍ത്ഥികള്‍എന്നിവയുടെ  വിശദാംശങ്ങള്‍ sacispadinharangadi@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം.  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്ഥാപനങ്ങള്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക9539456379, 9562748313എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved