Latest News :
Home » » ബന്ധു നിയമനം: ജയരാജന്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല

ബന്ധു നിയമനം: ജയരാജന്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല

Written By Muhimmath News on Monday, 10 October 2016 | 18:47

കോഴിക്കോട്: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് ജയരാജന്‍ നിയമനങ്ങള്‍ നടത്തിയത്. അദ്ദേഹമാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്. ജയരാജന്‍ ചെയ്ത തെറ്റ് ശാസിച്ചാല്‍ തീരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണം. വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച മാത്രം നടത്തിയിട്ട് കാര്യമില്ല. ജയരാജനെതിരേ കേസെടുക്കുന്നില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved