Latest News :
Home » » മണല്‍ കടത്ത് വിവരങ്ങള്‍ പോലീസിനു കൈമാറുന്നയാള്‍ മണല്‍ കടത്തുന്നിതിനിടെ പിടിയില്‍

മണല്‍ കടത്ത് വിവരങ്ങള്‍ പോലീസിനു കൈമാറുന്നയാള്‍ മണല്‍ കടത്തുന്നിതിനിടെ പിടിയില്‍

Written By Muhimmath News on Wednesday, 12 October 2016 | 11:43

ബേക്കല്‍: മണല്‍കടത്ത് സംഘങ്ങളുടെ നീക്കങ്ങളെകുറിച്ച് പോലീസിന് വിവരം നല്‍കുന്ന ഇന്‍ഫോര്‍മറായ യുവാവ് ഓമ്‌നി വാനില്‍ മണല്‍ കടത്തുന്നതിനിടെ പോലീസ് പിടിയിലായി. വിഷ്ണു മഠത്തിന് സമീപത്തെ സുരേന്ദ്രനാണ് (37) പിടിയിലായത്. 

ചൊവ്വാഴ്ച വൈകിട്ട് പോലീസിന് മറ്റൊരു ഇന്‍ഫോര്‍മറാണ് സുരേന്ദ്രന്‍ മണല്‍ കടത്തുന്ന വിവരം കൈമാറിയത്. ഇതേതുര്‍ന്ന് ബേക്കല്‍ ഇല്യാസ് നഗറില്‍ വെച്ച് മണല്‍ കടത്ത് പിടികൂടുകയായിരുന്നു. മണല്‍ കടത്തിനും പൊതുമുതല്‍ കവര്‍ച്ചക്കും സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 

ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടല്‍ തീരങ്ങളില്‍ നിന്നും പുഴയോരങ്ങളില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നവര്‍ക്കെതിരെ പോലീസില്‍ വിവരം നല്‍കുന്നയാളാണ് സുരേന്ദ്രനെന്ന് പോലീസ് പറഞ്ഞു. പരിശോധനക്കിടെ ഓമ്‌നി വാനില്‍ നിന്ന് ഓടി രക്ഷപ്പെട്ടയാളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved