Latest News :
Home » » കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം: രണ്ട് പേര്‍ അറസ്റ്റില്‍

കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം: രണ്ട് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 4 October 2016 | 18:06

കാസര്‍കോട്: കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തി അക്രമിച്ച കേസിലെ രണ്ടുപ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍ കുട്ടിയുടെ മകന്‍ സി എം അബ്ദുല്ല (40), ഭാര്യ പര്‍വീന്‍ (35), മകള്‍ മറിയം എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ വിപിന്‍ (26), അഭിലാഷ് (23) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് സി ഐ സി.എ അബ്ദുര്‍ റഹീം, എസ് ഐ രത്‌നാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയന്‍, ഷിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

2016 മെയ് 22ന് ചേരങ്കൈ കടപ്പുറത്ത് വെച്ചാണ് സംഭവം. കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കുടുംബത്തെ ഒരു സംഘം തടഞ്ഞു നിര്‍ത്തി ഇരുമ്പു വടി, ചെയിന്‍ തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കേസില്‍ മൊത്തം പത്തോളം പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരില്‍ രണ്ടുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേര്‍ കൂടി പിടിയാലായതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഒളിവില്‍ കഴിയുന്ന മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved