Latest News :
Home » » എ ടി എം കാര്‍ഡ് ഉപയോഗിച്ച് 39,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍

എ ടി എം കാര്‍ഡ് ഉപയോഗിച്ച് 39,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍

Written By Muhimmath News on Wednesday, 19 October 2016 | 21:00

ബേഡകം: യാത്രയ്ക്കിടെ നഷ്ടപ്പെട്ട വീട്ടമ്മയുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് 39,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയിലായി. വെള്ളിക്കോത്ത് സ്വദേശി വിനോദ്, ഇര്‍ഫാന്‍ എന്നിവരാണ് ബേഡകം പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ 11ന് ബേഡകം മരുതുംകര സ്വദേശിയും വീട്ടമ്മയുമായ സതിദേവിയുടെ നഷ്ടപ്പെട്ട എ ടി എം കാര്‍ഡ് ഉപയോഗിച്ചാണ് പ്രതികള്‍ പണം തട്ടിയെടുത്തത്.

എ ടി എം കാര്‍ഡിനൊപ്പംതന്നെയുണ്ടായിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതികള്‍ കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിലെ എ ടി എം കൗണ്ടറുകളില്‍നിന്നാണ് പണംപിന്‍വലിച്ചത്. കാഞ്ഞങ്ങാട് മാവുങ്കാലിലെ എസ് ബി ഐയുടെ എ ടി എം കൗണ്ടറില്‍നിന്നും കാഞ്ഞങ്ങാട് ടൗണിലെ സിന്‍ഡിക്കറ്റ് ബാങ്കിന്റെ എ ടി എം കൗണ്ടറില്‍നിന്നും ഐ ഒ ബി ബാങ്കിന്റെ എ ടി എം കൗണ്ടറില്‍നിന്നുമാണ് യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 39,000 രൂപ പ്രതികള്‍ പിന്‍വലിച്ചത്.

എ ടി എം കൗണ്ടറിലെ സി സി ടി വിയില്‍നിന്നുമാണ് പ്രതികളെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഒക്ടോബര്‍ 11ന് കാഞ്ഞങ്ങാട്ടുവെച്ചാണ് സതിദേവിയുടെ എ ടി എം കാര്‍ഡ് നഷ്ടപ്പെട്ടത്. പിന്നീട് പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved